01:24am 02 November 2026
NEWS
മാതൃഭാഷാ ദിനാഘോഷം
01/11/2026  08:45 PM IST
nila
മാതൃഭാഷാ ദിനാഘോഷം

ചെങ്ങന്നൂർ കെ.എസ്.എസ്.പി.യു.ബ്ലോക്ക് - ടൗൺ സംസ്കാരിക സമിതിയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ മാതൃഭാഷാ ദിനാഘോഷം ചെങ്ങന്നൂർ പെൻഷൻ ഭവനിൽ  സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.പത്മനാഭോദയം ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ ബി.ബാബു മാതൃഭാഷയുടെ പ്രസക്തിയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് 
പി.ജി.രാധാകൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.സുഭാഷ് , എസ് കുമാരി,റ്റി.സി.സോമൻ,റ്റി.ജെ.മാത്യു,കെ.കെ.പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പെൻഷനേഴ്സ് അംഗങ്ങളുടെ മലയാള കഥ, കവിതാവരണം നടന്നു.ബ്ലോക്ക് സാംസ്കാരിക സമിതി കൺവീനർ കെ.പി.ഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടൗൺ കൺവീനർ പി.വിജയകുമാരി അമ്മാൾ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി എ.കെ. പ്രസന്നൻ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img